Tuesday, 21 March 2017

പമ്പയാറിൻറെ കൈവഴിയായി ഒഴുകുന്ന അരീത്തോടിൻറെ സൗന്ദര്യമാസ്വദിച്ചു ഉണർന്ന പുലരികൾ ഓർമയിലെ ഒരു ഇതളായി സൂക്ഷിക്കുന്നു. പുലർച്ചയിൽ  മഞ്ഞ് മേഘങ്ങൾ നിനക്ക് മീതെ പറന്നതും , വർഷ കാലത്തു കരകവിഞ്ഞൊഴുകിയതും , ചൂണ്ടയിൽ കൊളുത്തിയ മീൻ പിടയുന്നത് സഹിക്കവയ്യാതെ നിന്നെ തിരുച്ചെപ്പിച്ചതും, നിൻറെ സ്വഛത്തീരങ്ങളിൽ സായാനങ്ങൾ ആസ്വദിച്ചതും, മുങ്ങിക്കുളിച്ചതും എല്ലാം ബാല്യകാലത്തെ കുളിർമയുള്ള സ്മരണകൾ ....
നിന്റെ സന്ദര്യവും പ്രഭയുമൊക്കെ മങ്ങി, നീ ശ്വാസം മുട്ടുന്നതും, ഒഴികിയകലാൻ ബദ്ധപ്പെടുന്നതും ഒക്കെ  ഇന്ന് എൻറെ കണ്ണുനനക്കുന്ന യാഥാർഥ്യവുമാണ് .പോളയും , മനുഷ്യൻറെ പാപവും , മാലിന്യവും ഒക്കെ കുമിഞ്ഞു കൂടി മൃതിയെ നോക്കികിടക്കുന്ന നീ ഇന്ന് രാശ്ഷ്ട്രീയക്കാരുടെ വോട്ട് ആണ്, ഗവേഷകരുടെ ഗവേഷണ വിഷയമാണ് , മാധ്യമങ്ങളുടെ വാർത്താവിഷയവുമാണ്.

ഇല്ല, കുട്ടനാടിൻറെ നെൽപ്പാടങ്ങളെയും, മനുഷ്യ ജീവിതങ്ങളെയും നിൻറെ നന്മയുടെ നീര് ഇനിയും നനക്കണം,
അരീത്തോടേ, നിനക്കു മൃതിയില്ല, അതിനു ഞങ്ങൾ സമ്മതിക്കില്ല, പോരാടും അവസാന ശ്വാസം വരെ....
ഇതു ഒരു വെറുംവാക്കല്ല, നിന്റെ ഹൃദയമിടുപ്പുകളും സ്പന്ദനങ്ങളും അറിയുന്ന ഒരു കൂട്ടുകാരിയുടെ വാക്കാണ്!
ഇന്ന് അന്താരാഷ്‌ട്ര ജല ദിനം !

Saturday, 18 March 2017

മൂടൽ മഞ്ഞിലെ പുഞ്ചിരികൾ


കണ്ണ് മൂടിയെത്തുന്ന മഞ്ഞിൽ പാളികൾക്കകത്തു
വിറയാർന്നൊരു  ഹൃദയമുണ്ട്,
വിധി നിർണയിക്കാത്ത നിറയെ സ്വപ്നങ്ങളും,
നേർത്ത മഴവില്ലു പോലെ
നിന്റെ നേരിയ  പുഞ്ചിചികൾ
പെയ്തൊഴിയാതെ പോയ മഴയുടെ മണമുണ്ട്
പ്രണയത്തിൻ ഗന്ധമുണ്ട്
കാത്തിരിപ്പിൻറെ നിഴലുണ്ടതിൽ

ഇരുട്ടിൻറെ  നഗ്നതയിൽ
ഗതകാലങ്ങളിലെ പടിയിറക്കങ്ങൾ
നിന്നിലെ പ്രണയത്തിൽ കാല്പാടുകൾ
എൻറെ ഹൃദയത്തിൽ കടൽത്തീരങ്ങളിൽ



Wednesday, 8 March 2017

ഒൻപതാം ക്ലാസ്സിൽ ഗിരിജ ടീച്ചർ പഠിപ്പിച്ചത്  തെളിമയോടെ ഓർക്കുന്നു .. "സ്ത്രീയെ മാതാവായും ശക്തത്തി സ്വരൂപിണിയായും ദേവിയായും സങ്കൽപ്പിച്ചു ആരാധിച്ചു പോകുന്ന പുണ്ണ്യ ഭൂമിയാണ് ഭാരതം നമുക്ക് ഭാരതാംബയാണ് , പ്രകൃതി പ്രകൃതി ദേവിയാണ് , ഗംഗ ഗംഗാദേവിയുമാണ് ........" ന സ്ത്രീ സ്വാതന്ത്യ അർഹിത എന്ന മനു സ്മൃതി ഉറക്കം കെടുത്തിയതും, പിന്നെ ടീച്ചർ അത് ദുർവ്യാഖ്യാനിക്കപ്പെടുന്നത് എങ്ങനെ എന്ന് പറഞ്ഞതു തന്നതും എല്ലാം ഈ ലോകവനിതാ ദിനത്തിൽ ഓർമ്മയിൽ തെളിയുന്നു.
എത്ര നോവിച്ചിട്ടും സ്‌നേഹത്തിൻറെ മഴ പെയ്യിക്കുന്ന് പ്രകൃതിയും,
പകരം വെക്കാനാവാത്ത സ്നേഹം  പകർന്നു തരുന്ന അമ്മയും എല്ലാം സ്ത്രീയാണ് 

Thursday, 2 March 2017

ശ്യാം പ്രസാദിൻറെ ഋതു,

ഗതകാലങ്ങൾ നിഴലായി കൊണ്ടുനടക്കുന്നവർ,
ഏകാന്തതയെ സ്വയം മുറിവേൽപ്പിച്ചു മായ്ക്കുന്നവർ,
ജീവിതം ആഘോഷമാക്കിമാറ്റുന്നവർ ,
ഓർമ്മയുടെ ഇല പൊഴിക്കുന്ന വൃക്ഷം,
കാലത്തിൻറെ ഒഴുക്കിൽ, ഋതു ഭേദങ്ങളിൽ
പടിയിറങ്ങി പോകുന്ന സൗഹൃദങ്ങൾ