Tuesday, 21 March 2017

പമ്പയാറിൻറെ കൈവഴിയായി ഒഴുകുന്ന അരീത്തോടിൻറെ സൗന്ദര്യമാസ്വദിച്ചു ഉണർന്ന പുലരികൾ ഓർമയിലെ ഒരു ഇതളായി സൂക്ഷിക്കുന്നു. പുലർച്ചയിൽ  മഞ്ഞ് മേഘങ്ങൾ നിനക്ക് മീതെ പറന്നതും , വർഷ കാലത്തു കരകവിഞ്ഞൊഴുകിയതും , ചൂണ്ടയിൽ കൊളുത്തിയ മീൻ പിടയുന്നത് സഹിക്കവയ്യാതെ നിന്നെ തിരുച്ചെപ്പിച്ചതും, നിൻറെ സ്വഛത്തീരങ്ങളിൽ സായാനങ്ങൾ ആസ്വദിച്ചതും, മുങ്ങിക്കുളിച്ചതും എല്ലാം ബാല്യകാലത്തെ കുളിർമയുള്ള സ്മരണകൾ ....
നിന്റെ സന്ദര്യവും പ്രഭയുമൊക്കെ മങ്ങി, നീ ശ്വാസം മുട്ടുന്നതും, ഒഴികിയകലാൻ ബദ്ധപ്പെടുന്നതും ഒക്കെ  ഇന്ന് എൻറെ കണ്ണുനനക്കുന്ന യാഥാർഥ്യവുമാണ് .പോളയും , മനുഷ്യൻറെ പാപവും , മാലിന്യവും ഒക്കെ കുമിഞ്ഞു കൂടി മൃതിയെ നോക്കികിടക്കുന്ന നീ ഇന്ന് രാശ്ഷ്ട്രീയക്കാരുടെ വോട്ട് ആണ്, ഗവേഷകരുടെ ഗവേഷണ വിഷയമാണ് , മാധ്യമങ്ങളുടെ വാർത്താവിഷയവുമാണ്.

ഇല്ല, കുട്ടനാടിൻറെ നെൽപ്പാടങ്ങളെയും, മനുഷ്യ ജീവിതങ്ങളെയും നിൻറെ നന്മയുടെ നീര് ഇനിയും നനക്കണം,
അരീത്തോടേ, നിനക്കു മൃതിയില്ല, അതിനു ഞങ്ങൾ സമ്മതിക്കില്ല, പോരാടും അവസാന ശ്വാസം വരെ....
ഇതു ഒരു വെറുംവാക്കല്ല, നിന്റെ ഹൃദയമിടുപ്പുകളും സ്പന്ദനങ്ങളും അറിയുന്ന ഒരു കൂട്ടുകാരിയുടെ വാക്കാണ്!
ഇന്ന് അന്താരാഷ്‌ട്ര ജല ദിനം !

No comments:

Post a Comment